
കൊച്ചി: ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 2026 സ്പ്രിംഗ് ടേമിന്റെ പാസ്സിംഗ് ഔട്ട് പരേഡ് മേയ് 28-ന് നടക്കും.
ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻചീഫ് വൈസ് അഡ്മിറൽ സമീർ സക്സേണ മുഖ്യാതിഥിയായി പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കും. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും താൻസാനിയ, വിയറ്റ്നാം, സെയ് ഷലിസ് എന്നീ സൗഹൃദ വിദേശ രാജ്യങ്ങളിലെയും പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾ പങ്കെടുക്കും.
പ്രതിരോധ സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിദേശ സൈനികർ, കേഡറ്റുകളുടെ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിക്കും.
മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ‘ഷിപ്പിംഗ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങും നടക്കും.
നാവികസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം ചടങ്ങ് സംപ്രേഷണം ചെയും.
Photo Courtesy - Google








